ഡബ്ലിൻ: തിരക്കൊഴിയാതെ അയർലൻഡിലെ ആശുപത്രികൾ. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 660 രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കിടക്ക ലഭിക്കാത്ത രോഗികളിൽ 390 പേർ എമർജൻസി വിഭാഗത്തിൽ ചികിത്സയിലുണ്ട്. ബാക്കി 270 പേർ മറ്റ് വാർഡുകളിൽ ചികിത്സയിൽ കഴിയുന്നു. ട്രോളികളിലും കസേരകളിലും ഇരുത്തിയാണ് ഇവർക്ക് ചികിത്സ നൽകുന്നത്.
Discussion about this post

