ഡബ്ലിൻ: ഹൈബ്രിഡ് നയം കൃത്യമായി പാലിക്കാതെ അയർലൻഡിലെ സെൻട്രൽ ബാങ്ക് ജീവനക്കാർ. ഇതേ തുടർന്ന് മാനേജർമാർക്ക് ബന്ധപ്പെട്ടവർ നിയമലംഘനം നടത്തുന്ന ജീവനക്കാരുടെ പട്ടിക കൈമാറി. നിയമലംഘനം പ്രവർത്തനത്തിലെ പിഴവ് എന്ന തരത്തിൽ കണക്കാക്കുമെന്നാണ് വിവരം.
വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ. 2,100 ജീവനക്കാരുടെ സെൻട്രൽ ബാങ്ക് കഴിഞ്ഞ നവംബർ മുതലാണ് ഹൈബ്രിഡ് നയം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം ആരംഭിച്ചത്. നിലവിലെ നയപ്രകാരം ഓരോ മാസവും ജോലി ദിവസങ്ങളുടെ പകുതി ജീവനക്കാർ ഓഫീസിൽ ഹാജരാകണം എന്നാണ്. എന്നാൽ ഹാജരാകുന്നതിൽ ജീവനക്കാർ വീഴ്ചവരുത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ.

