ഡബ്ലിൻ: അയർലന്റിൽ കുട്ടികൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ ( ചൈൽഡ് ബെനിഫിറ്റിസ്) വർദ്ധിപ്പിക്കാത്തതിൽ വിമർശനവുമായി സോഷ്യൽ ജസ്റ്റിസ് അയർലന്റ്. കഴിഞ്ഞ 9 വർഷമായി കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി നൽകുന്ന ആനുകൂല്യം 140 യൂറോ എന്ന നിരക്കിൽ തുടരുകയാണ്. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് ഈ ആനുകൂല്യം കൊണ്ട് കുട്ടികളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയില്ല. അതിനാൽ 50 യൂറോ വർദ്ധിപ്പിക്കണം എന്നും സോഷ്യൽ ജസ്റ്റിസ് അയർലന്റ് ആവശ്യപ്പെട്ടു.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് കുട്ടികളുടെ ക്ഷേമത്തിനായാണ് ആനൂകൂല്യങ്ങൾ നൽകുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 50 യൂറോയും 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് 62 യൂറോയുമാണ് നൽകിവരുന്നത്.

