ഡബ്ലിന്‍ : കുടിയേറ്റ നയം പുനപ്പരിശോധിക്കുമെന്ന പ്രഖ്യാപനത്തെ വിമര്‍ശിച്ച പ്രതിപക്ഷ പാര്‍ട്ടികൾക്കെതിരെ ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പ്രതിപക്ഷത്തിന് പ്രശ്നം പരിഹരിക്കണമെന്നില്ല. എപ്പോള്‍ കുടിയേറ്റത്തെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ തുടങ്ങിയാലും അനാവശ്യ വിമര്‍ശനമുയര്‍ത്തി അത് അവസാനിപ്പിക്കാനാണ് ഇടതുകക്ഷികള്‍ ശ്രമിക്കുകന്നതെന്നും ഹാരിസ് ആരോപിച്ചു.
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനൊപ്പം ,സാധാരണകുടിയേറ്റത്തിലെ വര്‍ദ്ധനവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. ,സിറ്റിവെസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ നയം പുനപ്പരിശോധിക്കുമെന്നായിരുന്നു ഹാരിസിന്റെ പ്രസ്താവന.സര്‍ക്കാര്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നത് വളരെ ഗൗരവമായി പരിഗണിക്കുകയാണെന്നും ഹാരിസ് പറഞ്ഞിരുന്നു
എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണം കുറഞ്ഞെന്നാണ് ജസ്റ്റീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നത്.ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ വിമര്‍ശനം.നൈഗല്‍ ഫാരേജ് പാതയിലേക്ക് പോകാനാണ് ഹാരിസ് ശ്രമിക്കുന്നതെന്നായിരുന്നു സോഷ്യല്‍ ഡെമോക്രാറ്റ്സ് ടിഡിയും ജസ്റ്റിസ് വക്താവുമായ ഗാരി ഗാനോണിന്റെ ആക്ഷേപം.ഇതിനെതിരെയാണ് ഹാരിസ് രംഗത്ത് വന്നത്.

