ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഹോട്ടൽ ശൃംഖലയായ കമിലി ഗ്രൂപ്പിന്റെ സഹ സ്ഥാപകനും ഐറിഷ് മലയാളിയുമായ ഷാബു മാടപ്പറമ്പിലിന്റെ മാതാവ് അന്തരിച്ചു. മാടപ്പറമ്പിൽ പരേതനായ ചെറിയ മാണിയുടെ ഭാര്യ ചാച്ചമ്മ മാണി ( സൂസൻ ) ആണ് അന്തരിച്ചത്. 87 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച.
പ്രായാധിക്യം മൂലമുള്ള വിഷമതകൾ ചാച്ചമ്മയ്ക്ക് ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയ്ക്ക് പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ആയിരിക്കും സംസ്കാരം. കർമ്മങ്ങൾക്ക് ഐസക്ക് മാർ ഒസ്താത്തിയോസ് തിരുമേനി നേതൃത്വം നൽകും.
Discussion about this post

