ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ പോലീസുകാർക്ക് നേരെ ആക്രമണം. ഏഴ് പോലീസുകാർക്ക് പരിക്ക്. ബൗച്ചർ റോഡ് പ്ലേയിംഗ് ഫീൽഡിലെ സംഗീത പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം.
സംഗീത പരിപാടിയുടെ ഭാഗമായി സുരക്ഷയ്ക്കായി വിന്യസിച്ചതായിരുന്നു പോലീസുകാർ. ഇതിനിടെ പരിപാടിയ്ക്കെത്തിയ കൗമാരക്കാരൻ കയ്യിൽ കുപ്പികളുമായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ കൗമാരക്കാരൻ അക്രമാസക്തനായി. തുടർന്ന് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ഇതേ സ്ഥലത്ത് മറ്റൊരു യുവാവ് ലഹരിയുമായി നിൽക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയും പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു.

