ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.
60 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
എൻ 56 ൽ ആയിരുന്നു കൂട്ടിയിടി ഉണ്ടായത്. സാരമായി പരിക്കേറ്റ 60 വയസ്സുകാരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ 30 വയസ്സുള്ള സ്ത്രീയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post

