ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ പ്രമുഖ സ്വിമ്മിംഗ് സ്പോട്ടിൽ അറ്റകുറ്റപ്പണികൾപുരോഗമിക്കുന്നു. സൗത്ത് ഡബ്ലിനിലെ സാൻഡികോവിന്റെ ഫോർട്ടി ഫൂട്ടിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. കഴിഞ്ഞ വർഷം ഉണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് ഫോർട്ടി ഫൂട്ടിലേക്കുള്ള പടികൾ തകർന്നിരുന്നു.
ഡൺ-ലാവോഘെയർ/റാത്ത്ഡൗൺ കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. കൗൺസിൽ കഴിഞ്ഞ മാസം ആദ്യം തന്നെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. കാലാവസ്ഥയും കടലിലെ വേലിയേറ്റം ഉൾപ്പെടെയുള്ള സാഹചര്യങ്ങളെയും ആശ്രയിച്ചാണ് നിർമ്മാണ പ്രവൃത്തികൾ മുന്നോട്ട്പോകുന്നത്. നിലവിൽ സുരക്ഷ ഉറപ്പാക്കാൻ പ്രധാന പടവുകളിൽ താത്കാലിക ഹാൻഡ്റെയിൽ സ്ഥാപിച്ചിട്ടുണ്ട്.

