ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴ തുടരും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് അർധരാത്രി മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് നാളെ രാവിലെ വരെ തുടരും.
ആറ് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ശക്തമായ മഴയെ തുടർന്ന് ഈ കൗണ്ടികളിൽ വെള്ളപ്പൊക്കം ഉൾപ്പെടെ ഉണ്ടായേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്.
Discussion about this post

