ഡബ്ലിൻ: അമേരിക്കയിൽ നിന്നും അയർലൻഡിലേക്ക് പാഴ്സലായി കഞ്ചാവ് എത്തിച്ച സംഭവത്തിൽ അറസ്റ്റിലായ റേഡിയോ നെറ്റ്വർക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ കോടതിയിൽ ഹാജരാക്കി. 36 കാരനും ബൗർ മീഡിയയിലെ ജീവനക്കാരനുമായി സീഫ്ര ഒ ഡോണോവനെ ആണ് കോടതിയിൽ ഹാജരാക്കിയത്. മാർച്ച് 25 ന് ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
1,11,000 യൂറോ വിലമതിയ്ക്കുന്ന ഹെർബൽ കഞ്ചാവ് ആയിരുന്നു പിടിച്ചെടുത്തത്. ബൗർ മീഡിയയിൽ റേഡിയോ നെറ്റ്വർക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു സീഫ്ര. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജോലിസ്ഥലമായ മാർക്കോണി ഹൗസിൽ നിന്നും ലഹരിശേഖരം പിടിച്ചെടുക്കുകയായിരുന്നു.
Discussion about this post

