ഡബ്ലിൻ: ലേബർ പാർട്ടി നേതാക്കളെ ശക്തമായ പ്രതിഷേധത്തിലൂടെ നേരിട്ട് അയർലന്റിലെ പൊതുസമൂഹം. സ്വവർഗ്ഗ രതിയ്ക്കും സ്വവർഗ വിവാഹത്തിനും അംഗീകാരം നേടിക്കൊടുത്ത റഫറണ്ട വിജയത്തിന്റെ വാർഷികാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടെ ആയിരുന്നു സംഭവം. പ്രതിഷേധക്കാരിൽ നിന്നും ലേബർപാർട്ടി നേതാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാരേജ് ഇക്വാളിറ്റി റഫറണ്ടത്തിലൂടെയാണ് സ്വവർഗ്ഗരതിയ്ക്കും സ്വവർഗവിവാഹത്തിനും അംഗീകാരം നേടിക്കൊടുത്തത്.
വിജയത്തിന്റെ പത്താംവാർഷികം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ ആയിരുന്നു നടന്നിരുന്നത്. ഡബ്ലിനിലെ ഹെൻസ് ടീത്തിൽ പരിപാടി നടത്താൻ ആയിരുന്നു തീരുമാനം. എന്നാൽ ഇവിടെ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനിടെ ശക്തമായ പ്രതിഷേധവുമായി ആളുകൾ എത്തുകയായിരുന്നു. ഇതേ തുടർന്ന് വേദി മാറ്റി. സംഭവ സമയം ഇവിടെ ഉണ്ടായിരുന്ന ലേബർ പാർട്ടി പ്രതിനിധികൾ ഭയന്ന് രക്ഷപ്പെടുകയായിരുന്നു.

