ഡബ്ലിൻ: ഡെയ്ൽ ബാറിലെയും റസ്റ്റോറന്റിലെയും ഭക്ഷണത്തിന്റെ വില വർധനവ് ടിഡികൾക്കും സെനേറ്റർമാർക്കും തിരിച്ചടിയായി. കഴിഞ്ഞ വർഷം നവംബർ മുതലായിരുന്നു ഭക്ഷണത്തിനും പാനീയങ്ങൾക്കും വില വർധിച്ചത്. ഡെയ്ലിന് പുറത്തുള്ള ഭക്ഷണശാലകളിൽ ഈടാക്കുന്നതിനെക്കാൾ അമിത നിരക്കാണ് അകത്തുള്ള റെസ്റ്റോറന്റ് ഈടാക്കുന്നത് എന്നാണ് വിവരം. അതേസമയം വൈനിന്റെ വിലയിൽ വർധനവ് ഉണ്ടായിട്ടില്ല.
നേരത്തെ ഉച്ചഭക്ഷണത്തോടൊപ്പം ലഭിക്കുന്ന സൂപ്പിന് 5 യൂറോ ആയിരുന്നു വില. എന്നാൽ ഇതിപ്പോൾ 5.50 യൂറോ ആണ്. കലമാരിയുടെ വില നേരത്തെ 8 യൂറോ ആയിരുന്നു. ഇതിപ്പോൾ 9.50 യൂറോ ആയി വർധിച്ചു. പ്രൈം ബീഫ് ബർഗറിന് 12 യൂറോ ആയിരുന്നു വില. എന്നാൽ ഇപ്പോൾ ഇവയ്ക്ക് ഡിടിമാരും സെനേറ്റർമാരും 13.80 യൂറോ നൽകണം.
Discussion about this post

