ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ യുവാവിന് വെടിയേറ്റ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികളും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് വെടിവയ്പ്പിൽ 30 വയസ്സുകാരന് പരിക്കേറ്റത്.
യുവാവിന്റെ ഇരു കാലുകളിലേക്കുമാണ് അക്രമി വെടിയുതിർത്തത്. അതിനാൽ യുവാവിനെ പരിക്കേൽപ്പിക്കുകമാത്രമായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഈ സമയം അതുവഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാമുകൾ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post

