ബെൽഫാസ്റ്റ്: ലിമവാഡിയിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ആയിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണം. അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കേൽക്കാത്തത് ആശ്വാസമായി.
പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സ്പെറിൻ റോഡ് പ്രദേശത്തെ വീടിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ മുൻവാതിൽ കത്തിനശിച്ചു.
Discussion about this post

