മീത്ത്: നാവൻ- ഡബ്ലിൻ റെയിൽ പദ്ധതിയുടെ ഭാഗമായി മീത്തിൽ പുതിയ സ്റ്റേഷനുകൾ നിർമ്മിക്കാൻ തീരുമാനം. നാല് പുതിയ സ്റ്റേഷനുകളാണ് പുതുതായി നിർമ്മിക്കുക. സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. റെയിൽ ശൃംഖലയിൽ പെടാത്ത അയർലൻഡിലെ ഏറ്റവും വലിയ പട്ടണമാണ് നാവൻ.
34 കിലോ മീറ്റർ റെയിൽ പാതയാണ് നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച റൂട്ടിന്റെ വിശദാംശങ്ങൾ റെയിൽ ഐറാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള പൊതുജനാഭിപ്രായ ശേഖരണവും ഉടൻ ആരംഭിക്കും. ഡൺബോയ്നിനടുത്തുള്ള എം3 പാർക്ക്വേയിലെ നിലവിലുള്ള ലൈനിൽ നിന്ന് റൂട്ട് നീട്ടുന്നതാണ് പദ്ധതി. കിൽമെസ്സൻ, ഡൺഷോഫ്ലിൻ, നവാൻ നോർത്ത് എന്നിവിടങ്ങളിൽ മൂന്ന് ‘പാർക്ക് ആൻഡ് റൈഡ്’ ലൊക്കേഷനുകളും ഉണ്ടാകും.

