ഡബ്ലിൻ: ഡബ്ലിൻ സിറ്റിസെന്ററിൽ കുത്തേറ്റ് നൈജീരിയൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ യുവാവിനെതിരെ കേസ് എടുത്തു. 20 വയസ്സുള്ള യുവാവിനെതിരെയാണ് കേസ് എടുത്തത്. ബുധനാഴ്ച ആയിരുന്നു യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഇന്ന് ഡബ്ലിൻ ക്രിമിനൽ കോടതയിൽ ഹാജരാക്കും.
21 വയസ്സുള്ള നൈജീരിയൻ പൗരനായ ഖയ്യും ബലോഗനാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ആയിരുന്നു സംഭവം. നിശാക്ലബ്ബിൽ നിന്നും മടങ്ങുന്നതിനിടെയായിരുന്നു ഖയ്യുമിന് ജീവൻ നഷ്ടമായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

