പങ്കാളിയുടെ രണ്ട് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് ഏഴ് വർഷം തടവ് ശിക്ഷ. വെസ്റ്റ്മീത്ത് കോയിലാണ് സംഭവം.
2006 നും 2010 നും ഇടയിലാരുന്നു പീഡനം . 9 ഉം, 5 ഉം പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയായത് . ഏഴ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് .ജഡ്ജി കെന്നത്ത് കോണോളിയാണ് കേസ് പരിഗണിച്ചത്. പങ്കാളി തന്റെ മക്കളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നായിരുന്നു 59 കാരിയായ അമ്മ കോടതിയിൽ പറഞ്ഞത് .
എങ്കിലും മുള്ളിംഗർ സർക്യൂട്ട് ക്രിമിനൽ കോടതിയിലെ ജൂറി ഇയാൾ കുറ്റക്കാരാനാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടികളോട് അവരുടെ അടിവസ്ത്രത്തിന്റെ നിറം പറയാൻ ആവശ്യപ്പെട്ടതായും, വസ്ത്രങ്ങൾ വലിച്ചു കീറിയതായും കോടതി കണ്ടെത്തി .പ്രതിക്ക് അതേ പ്രായത്തിലുള്ള ഒരു മകളുണ്ടായിരുന്നു. എന്നിട്ടും ഇത്തരം പ്രവർത്തികൾ ചെയ്തത് ക്ഷമിക്കാനാകില്ലെന്നും കോടതി വിലയിരുത്തി. പീഡനത്തിനിരയായ ഇളയ കുട്ടിക്ക് ഇപ്പോഴും വിട്ടുമാറാത്ത വിഷാദം, പരിഭ്രാന്തി എന്നിവയുണ്ടെന്നും കോടതി പരാമർശിച്ചു.

