ഡബ്ലിൻ: ഐറിഷ് മലയാളി എംബി മഞ്ജുദേവി ഫിയന്ന ഫെയ്ൽ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗ കമ്മിറ്റിയിലാണ് മഞ്ജുവും പങ്കാളിയായത്. അയർലൻഡിൽ നഴ്സ് ആയി ജോലി ചെയ്തുവരികയാണ് മഞ്ജു. അതേസമയം അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മലയാളി പ്രാതിനിധ്യം ഉണ്ടാകുന്നത്.
പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. 15 അംഗ കമ്മിറ്റിയിൽ ഏഴ് പേർ വനിതകളാണ്. ഇതിൽ ഒരാളാണ് മഞ്ജുദേവി. പർലമെന്റ് തിരഞ്ഞെടുപ്പിലും മഞ്ജുദേവി മത്സരിച്ചിട്ടുണ്ട്.
Discussion about this post

