ഡബ്ലിൻ: പത്രപ്രവർത്തകൻ ബ്രെൻഡൻ ഒ ബ്രയൻ അന്തരിച്ചു. 82 വയസ്സായിരുന്നു. വാർധ്യസഹജമായ അവശതകളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അന്വേഷണാത്മക പത്രപ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
1974 മുതൽ 2002 വരെ ആർടിഇയിൽ റിപ്പോർട്ടറായിരുന്നു മിസ്റ്റർ ഒ’ബ്രയൻ. ഇത് കൂടാതെ ഐആർഎയെക്കുറിച്ച് ഡോക്യുമെന്ററികളും നിർമ്മിച്ചിട്ടുണ്ട്. 1983ൽ, കറന്റ് അഫയേഴ്സ് പ്രോഗ്രാമായ ടുഡേ ടുനൈറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടിംഗിന് അദ്ദേഹത്തിന് ജേക്കബ്സ് അവാർഡ് ലഭിച്ചിരുന്നു. നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ദി ലോങ് വാർ: ദി ഐആർഎ, സിൻ ഫീൻ’ , ‘ദി സ്റ്റോറി ഓഫ് അയർലൻഡ്’ , തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
Discussion about this post

