ഡബ്ലിൻ: ഐറിഷ് ബാക്ക്പാക്കർ ഇന്ത്യയിൽ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ. കുടുംബം അറ്റോർണി ജനറൽ റോസ ഫാനിംഗിന് നൽകിയ അപേക്ഷയിൽ ആണ് അന്വേഷണത്തിന് തീരുമാനം ആയത്. 28 കാരിയായ ഡാനിയേൽ മക്ളൗളിൻ ആണ് അതിദാരുണമായി ഇന്ത്യയിൽവച്ച് കൊല്ലപ്പെട്ടത്.
2017 മാർച്ചിൽ ഗോവയിലെ കനകോണയിൽ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട കേസിൽ തദ്ദേശവാസിയായ വികാത് ഭഗത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Discussion about this post

