ഡബ്ലിൻ: കനത്ത വരുമാന നഷ്ടം നേരിട്ട് അയർലന്റിലെ പൊതുഗതാഗത രംഗം. ടിക്കറ്റ് എടുക്കാതെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതാണ് കനത്തതിരിച്ചടിയ്ക്ക് കാരണം ആയത്. കഴിഞ്ഞ വർഷം 20 മില്യൺ യൂറോയുടെ നഷ്ടമാണ് പൊതുഗതാഗത മേഖലയ്ക്ക് ഉണ്ടായത്.
നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. എൻടിഎയുടെ കണക്കുകൾ പ്രകാരം ടിക്കറ്റ് വെട്ടിപ്പിനെ തുടർന്ന് ഡിഎആർടിയ്ക്കും കമ്മ്യൂട്ടർ റെയിലിനുമാണ് കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത്. കമ്മ്യൂട്ടർ റെയിലിൽ 6.9 ശതമാനം പേരും ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്യുന്നത്.
Discussion about this post

