ഡബ്ലിൻ: പ്രളയ ഭീതിയിൽ അയർലൻഡ്. വരും ദിവസങ്ങളിൽ രാജ്യത്ത് അതിശക്തമായ മഴ ലഭിക്കുമെന്ന പ്രവചനമാണ് ആളുകളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കിഴക്ക്, തെക്ക്- കിഴക്ക് മേഖലകളിൽ ആയിരിക്കും പ്രളയ സാധ്യത കൂടുതൽ.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രശ്നം രൂക്ഷമാകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇതിന് ശേഷമുള്ള ദിവസങ്ങളിലും മഴ തുടരും. നിലവിൽ നദികളെല്ലാം നിറഞ്ഞ് കവിഞ്ഞ് നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചെറിയ മഴപോലും വലിയ വെള്ളപ്പൊക്കത്തിന് കാരണം ആയേക്കാം. അതേസമയം അയർലൻഡിലെ എട്ട് കൗണ്ടികളിൽ മഴയെ തുടർന്ന് ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് നിലവിൽ വന്നു.
Discussion about this post

