ഗാൽവേ: തുവാം മദർ ആൻഡ് ബേബി ഹോമിൽ നിന്നും ശിശുക്കളുടെ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. 22 സെറ്റ് അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. ഇതോടെ കണ്ടെടുത്ത അവശിഷ്ടങ്ങളുടെ എണ്ണം 33 ആയി.
1925 നും 1961 നും ഇടയിൽ സ്ഥാപനം പ്രവർത്തിക്കുമ്പോൾ സംസ്കരിച്ച കുട്ടികളുടെ അവശിഷ്ടങ്ങളാണ് ഇതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ മൃതദേഹഭാഗങ്ങൾ കൂടുതൽ പരിശോധനകൾക്കായി അയക്കും. ഇതിനോടകം 28 പേരുടെ ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. 175 പേരുടെ സാമ്പിളുകളാണ് ഇനി ലഭിക്കേണ്ടത്. കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ രണ്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളുടേതാണെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post

