ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം വർധിച്ചു. ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങൾക്കിടെ പണപ്പെരുപ്പത്തിൽ 3.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ 0.6 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.
ഊർജ്ജ വിലകളിലെ വർധനവാണ് മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന് കാരണം ആയത്. കഴിഞ്ഞ മാസം ഊർജ്ജ വിലകളിൽ 4.3 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഊർജ്ജ വിലയിൽ 11.8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ഭക്ഷണ വിലയിൽ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസത്തെക്കാൾ 0.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 0.1 ശതമാനത്തിന്റെ കൂടുതലും ഉണ്ടായിട്ടുണ്ട്.

