ഡബ്ലിന്‍ : ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട കേസില്‍, ഇന്ത്യാക്കാരനെ ആദ്യഘട്ടത്തില്‍ ശിക്ഷിക്കാതെ ജില്ലാ കോടതി.ഡബ്ലിന്‍ 1-ലെ ഗാര്‍ഡിനര്‍ സ്ട്രീറ്റിലുള്ള ഗാന്‍ഡന്‍ ഹാളില്‍ താമസിക്കുന്ന അമു പുഷ്പന് (27) എന്ന യുവാവിനെയാണ് ബ്രേ ഡിസ്ട്രിക്ട് കോടതിയില്‍ ഗാര്‍ഡ ഹാജരാക്കിയത്
തൊഴിലുടമയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വാഹനം ഓടിക്കേണ്ടിവന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഒഴിവാക്കിയത്. ജോലി നഷ്ടപ്പെടുകയും വിസാ നില അപകടത്തിലാകുകയും ചെയ്യുമെന്ന ഭയത്തില്‍ വാഹനമോടിച്ചതെന്ന് അമു പുഷ്പന് വാദിച്ചു.
ഗാര്‍ഡ പരിശോധനയില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യക്കാരനായ പുഷ്പന് സാധുവായ ഡ്രൈവിംഗ് ലൈസന്‍സോ ഇന്‍ഷുറന്‍സോ കാണിക്കാനായില്ല. സൗത്ത് ഡബ്ലിനില്‍ ആസ്ഥാനമുള്ള കെയര്‍ കമ്പനിയായ ‘കെയര്‍ പ്ലസ്’ (Kare Plus) എന്ന സ്ഥാപനത്തിലെ ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ്, ഗ്രെസ്റ്റോണ്സിലേക്കുള്ള ഷിഫ്റ്റിന് ജീവനക്കാരെ കൊണ്ടുപോകാന്‍ ഇയാള്‍ക്ക് നിര്‍ദേശം ലഭിച്ചത്.

