ഡബ്ലിൻ: ഐആർപി കാർഡ് പുതുക്കുന്നതിനായി കാത്തിരിക്കുന്നവർക്ക് നിർദ്ദേശവുമായി ഇമിഗ്രേഷൻ സർവ്വീസസ്. രജിസ്ട്രേഷൻ പുതുക്കൽ പൂർത്തിയാക്കിയ ശേഷവും ഐആർപി കാർഡ് ലഭിക്കാൻ സമയം എടുത്തേക്കാമെന്ന് ഇമിഗ്രേഷൻ സർവ്വീസസ് നിർദ്ദേശിച്ചു. കാർഡ് ലഭിക്കാൻ രണ്ടാഴ്ചവരെ സമയമെടുക്കാം.
ഡബ്ലിനിലെ ഇമിഗ്രേഷൻ സർവ്വീസസ് രജിസ്ട്രേഷൻ ഓഫീസായ ബർഗ് ക്വേയിൽ നിലവിൽ നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. ഇതിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സമയം എടുക്കുന്നുണ്ട്. ഐആർപി കാർഡ് ലഭിക്കാൻ സമയം എടുക്കുന്ന സാഹചര്യത്തിൽ അനുമതിയിൽ തുടരുന്നതിന് പ്രക്രിയ പൂർത്തിയാക്കാൻ മതിയായ സമയം ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post

