ഡബ്ലിൻ: ക്ലോൺസ്കീഗിലെ ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലണ്ടും അതിലെ പള്ളിയും അടച്ചുപൂട്ടാൻ കാരണമായ തർക്കത്തിൽ ഇടപെട്ട് പുതിയ ഇസ്ലാമിക സംഘടന. മുസ്ലീം കമ്യൂണിറ്റി അയർലന്റ് എന്ന സംഘടനയാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പള്ളി അടച്ചുപൂട്ടാൻ കാരണക്കാരായ കക്ഷികൾക്കിടയിൽ ചർച്ച നടത്തണമെന്നാണ് മുസ്ലീം കമ്യൂണിറ്റി അയർലന്റിന്റെ ആവശ്യം.
വാർത്താ സമ്മേളനത്തിൽ മുസ്ലീം കമ്യൂണിറ്റി അയർലന്റിന്റെ വക്താവ് അബ്ദുൾ ഹസീബ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഞങ്ങൾ ഉദ്യോഗസ്ഥരല്ലെന്നും സാധാരണക്കാർ ആണെന്നും, അതുകൊണ്ട് തന്നെ പള്ളി അടഞ്ഞ് കിടക്കുന്നതിൽ ആശങ്കയുണ്ടെന്നും അബ്ദുൾ ഹസീദ് പറഞ്ഞു. രണ്ട് ആഴ്ച മുൻപാണ് തർക്കത്തെ തുടർന്ന് ഇസ്ലാമിക് കൾച്ചറൽ സെന്ററും പള്ളിയും അടച്ച് പൂട്ടിയത്.

