ഡബ്ലിൻ: ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തിൽ ഡബ്ലിനിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി മെറ്റ് ഐറാൻ. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഡബ്ലിനിൽ ഓറഞ്ച് വാണിംഗ് നിലവിൽവരും. ഡബ്ലിന് പുറമേ വാട്ടർഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലും ഒറഞ്ച് വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാവിലെ ഒൻപത് മണിയ്ക്കാണ് ഈ അലർട്ട് അവസാനിക്കുക.
അതിതീവ്രമായ മഴയാകും ഇന്ന് മുഴുവൻ നഗരത്തിൽ ലഭിക്കുക. ഇത് നദികൾ കരകവിയാനും വെള്ളപ്പൊക്കത്തിനും കാരണമാകും. യാത്രയും ദുഷ്കരമാകും. കാർലോ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, വെക്സ്ഫോർഡ്, ടിപ്പററി, കാവൻ, മൊനാഘൻ, ലൗത്ത് എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്.
Discussion about this post

