ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. പടിഞ്ഞാറൻ തീരത്തുള്ള 10 കൗണ്ടികളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഡൊണഗൽ, കൊണാച്ച് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്ന് വൈകീട്ട് ആറ് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. തിങ്കളാഴ്ച അർധരാത്രി വരെ മുന്നറിയിപ്പ് തുടരും എന്നാണ് നിലവിലെ വിവരം. അതിശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും പ്രളയസമാന സാഹചര്യം ഉണ്ടാകാം. അതിനാൽ ജാഗ്രത പുലർത്തണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
Discussion about this post

