ഡബ്ലിൻ: സിനിമാ വ്യവസായത്തിന് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ഐറിഷ് സർക്കാർ. വലിയ വിഎഫ്എക്സ് ബജറ്റുള്ള സിനിമകൾക്ക് വർധിച്ച ടാക്സ് ക്രെഡിറ്റിനായി അപേക്ഷിക്കാം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം പുറത്തുവിട്ടത്.
അയർലൻഡിലെ സിനിമാ വ്യവസായത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുക ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. കുറഞ്ഞത് ഒരു ദശലക്ഷം യൂറോയിൽ കുറയാത്ത യോഗ്യമായ വിഎഫ്എക്സ് ചിത്രങ്ങൾക്കാണ് ടാക്സ് ക്രെഡിറ്റിനായി അപേക്ഷിക്കാനാകുക.
Discussion about this post

