ഡബ്ലിന്‍ : രാജ്യത്തെ അഭയാർഥികൾക്കായുള്ള അന്താരാഷ്ട്ര സംരക്ഷണ ബില്‍ 2026 പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം നേടി. ഡെയ്ലിന്റെ പരിഗണനയ്ക്കെത്തുന്ന എത്തുന്ന ബില്‍ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പാണ്.
ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒന്നടക്ക അംഗീകരിക്കുന്ന ബില്ലാണിത് . യൂറോപ്യന്‍ യൂണിയനിലുടനീളം ജൂണ്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൈഗ്രേഷന്‍-അസൈലം ഉടമ്പടിയുമായി ബന്ധപ്പെട്ട സമഗ്ര നിയമപാക്കേജാണ് ഈ ബില്‍.
രാജ്യത്തെ കുടിയേറ്റ സംവിധാനത്തില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന രീതിയിലാണ് ബില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.പ്രവേശന ഘട്ടങ്ങള്‍, സ്ക്രീനിംഗ് നടപടിക്രമങ്ങള്‍, ബോര്‍ഡര്‍ സംവിധാനങ്ങള്‍, താമസ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച നടപടിചട്ടങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുന്നത്.
കുടിയേറ്റ അപേക്ഷകള്‍ക്ക് കര്‍ശന സമയപരിധി ബാധകമാകും. സാധാരണ കേസുകളില്‍ ആറുമാസത്തിനകവും , വേഗത്തിലുള്ള കേസുകളില്‍ മൂന്ന് മാസത്തിനകം, അതിര്‍ത്തി നടപടിക്രമങ്ങളില്‍ 12 ആഴ്ചയ്ക്കുള്ളില്‍ തീരുമാനങ്ങള്‍ ഉണ്ടാകും.

