ഡബ്ലിന്‍ : ഇന്ധന വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫിന ഫാളില്‍ ആഭ്യന്തര സംഘര്‍ഷം.ജെയിംസ് ഒ കോണര്‍, റയാന് ഒ മീര, ആല്‍ബര്‍ട്ട് ഡോളന്‍ എന്നീ മൂന്ന് യുവ ടി ഡി മാര്‍ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയതോടെയാണ് ആഭ്യന്തരകലാപം ആരംഭിച്ചത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ പരസ്യവിമര്ശനവുമാണ് ഇവർ ഉയർത്തിയത്.
നേരത്തേ ടി ഡിമാരായ മീഹോളും ഡാനി ഹീലിറേയും സര്‍ക്കാര്‍ സഖ്യത്തില്‍ നിന്ന് പിന്മാറിയിരുന്നു . ഇവരെ കൂടാതെ കൂടുതല്‍ ടി ഡിമാര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയുട്ടുണ്ട്.പ്രശ്നം മയപ്പെടുത്താന്‍ സര്‍ക്കാര്‍ ചീഫ് വിപ്പും സഹ മന്ത്രിയുമായ മേരി ബട്ലര് മൂന്ന് ടി ഡിമാരെയും കാണുന്നുണ്ട്.വിവിധ ടി ഡിമാര്‍ ആവശ്യമുന്നയിച്ചതനുസരിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത് . വീണ്ടും യോഗം നടത്തണമെന്നും ആവശ്യമുണ്ട്.

