ഡബ്ലിൻ: ഡബ്ലിനിലെ പ്രളയ ദുരിത ബാധിതർക്ക് സഹായം പ്രഖ്യാപിച്ച് അയർലൻഡ് സർക്കാർ. വെള്ളപ്പൊക്കത്തിന്റെ ബുദ്ധിമുട്ട് നേരിട്ട വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമാണ് സഹായം നൽകുന്നത്. ഇനിയും പ്രളയ സാധ്യതയുള്ളതിനാൽ പ്രളയ പ്രതിരോധത്തിനുള്ള പിന്തുണയും സർക്കാർ ഇവർക്ക് നൽകും.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ രൂക്ഷമായ വെള്ളപ്പൊക്കമാണ് ഉണ്ടായിട്ടുള്ളത്. ഇത് നഗരത്തിലുള്ളവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. എമർജൻസി ഹ്യുമാനിറ്റേറിയൻ ഫ്ളഡിംഗ് സ്കീമിൽ നിന്നാണ് ഇവർക്ക് സഹായം നൽകുക.
Discussion about this post

