ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിനുള്ളിൽ യാത്രികൻ അബോധാവസ്ഥയിലായതാണ് ടേക്ക് ഓഫ് റദ്ദാക്കാൻ കാരണം. ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് എയർലൈൻ (ഇകെ) വിമാനത്തിലായിരുന്നു സംഭവം. അതേസമയം ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമായി.
ഇക്കഴിഞ്ഞ 14 ന് ആയിരുന്നു സംഭവം. 34 കാരനായ യാത്രികനാണ് വിമാനത്തിനുള്ളിൽ ടേക്ക് ഓഫിനിടെ ബോധരഹിതനായത്. ഇതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകി. യുവാവ് ആരോഗ്യം വീണ്ടെടുത്തതോടെ വിമാനം പുറപ്പെടുകയായിരുന്നു.
എന്നാൽ വിമാനം സൗകര്യാർത്ഥം മറ്റൊരു റൺവേയിൽ നിന്നാണ് പറന്നുയർന്നത്. ഇത് സോഷ്യൽ മീഡിയയിൽ മറ്റൊരു തരത്തിൽ പ്രചരിക്കുകയായിരുന്നു. വിമാനം തെറ്റായ റൺവേയിൽ നിന്നും പറന്നുയർന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം. ഇത് ആളുകളിൽ ആശങ്കയുളവാക്കി.

