വെക്സ്ഫോർഡ്: തീരദേശ സംരക്ഷണ പദ്ധതിയ്ക്കായി വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന് ധനസഹായം. പൊതുമരാമത്ത് ഓഫീസാണ് കൗൺസിലിന്റെ അപേക്ഷയിൽ അനുകൂല തീരുമാനം എടുത്തത്. 5,66,666 യൂറോയാണ് നവീകരണങ്ങൾക്കായി ലഭിക്കുക.
റോസ്ലെയറിലെ കെല്ലിസ് റിസോർട്ട് ഹോട്ടലിൽ റോക്ക് റിവെറ്റ്മെന്റ് കോസ്റ്റൽ പ്രൊട്ടക്ഷൻ ഫ്രണ്ടിംഗ് നൽകുന്നതിന് കൗൺസിൽ ഈ തുക വിനിയോഗിക്കും. ഈ വർഷം ആദ്യം, വെക്സ്ഫോർഡ് കൗണ്ടി കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് എഡ്ഡി ടാഫെ, റോസ്ലെയർ സ്ട്രാൻഡിലെ നിലവിലുള്ള തീരദേശ പ്രതിരോധത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അവ അടിയന്തിരമായി നന്നാക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടിരുന്നു. തീരദേശത്തെ മണ്ണൈാലിപ്പും ചുഴലിക്കാറ്റുകളും വലിയ ബുദ്ധിമുട്ടാണ് തീരദേശമേഖലയിൽ താമസിക്കുന്നവർക്ക് ഉണ്ടാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോട് കൂടി ഇവർക്ക് വലിയ ആശ്വാസമാകും.

