ബെൽഫാസ്റ്റ്: ഡൺമറിയിലെ ലുർഗാൻ പോലീസ് സ്റ്റേഷന് മുൻപിൽ ഉണ്ടായ സ്ഫോടനത്തിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി. 48 വയസ്സുള്ള പ്രതിയ്ക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയത്. ഇയാളെ ഇന്ന് ക്രെയ്ഗാവൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വധശ്രമത്തിന് പുറമേ സ്ഫോടനത്തിന് ശ്രമം, ഹൈജാക്കിംഗ്, വ്യക്തികൾക്കും സ്വത്തുക്കൾക്കും നാശം സൃഷ്ടിക്കുന്നതിനായി സ്ഫോടക വസ്തു ശേഖരം കൈവശംവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ വാരം 39 വയസ്സുള്ള സ്ത്രീയെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post

