ലിമെറിക്ക്: ലിമെറിക്കിലെ ഇംഗ്ലീഷ് ലാംഗ്വേജ് സ്കൂൾ അടച്ച്പൂട്ടിയതിൽ പ്രതിഷേധം. വിദ്യാർത്ഥികളും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി. സ്കൂൾ അടച്ച് പൂട്ടിയതോടെ ഏകദേശം 250 ഓളം വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിൽ ആയത്.
ബ്രസീൽ, അൾജീരിയ, മംഗോളിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഇവർക്ക് ക്ലാസുകൾ ഉണ്ടായിട്ടില്ല. ഏപ്രിൽ മുതൽ അധ്യാപകർക്ക് ശമ്പളവും ലഭിച്ചിട്ടില്ല.
Discussion about this post

