ഡബ്ലിൻ: ഡബ്ലിനിലെ ഫീനിക്സ് പാർക്കിൽ പുതിയ എക്കോ ടോയ്ലറ്റുകൾ സ്ഥാപിക്കും. ഫീനിക്സ് പാർക്കും പൊതുമരാമത്ത് വകുപ്പും ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആറ് ശൗചാലങ്ങളാണ് പാർക്കിൽ പുതുതായി നിർമ്മിക്കുന്നത്.
പേപ്പൽ ക്രോസ് കാർ പാർക്കിലും ചെസ്റ്റർഫീൽഡ് അവന്യൂവിലെ ജിഎഎ ഗ്രൗണ്ടിലുമായിരിക്കും ‘ഇക്കോ-ടോയ്ലറ്റുകൾ. 707 ഹെക്ടർ വിസ്തൃതിയുള്ള പാർക്കിൽ ടോയ്ലറ്റ് സൗകര്യങ്ങൾ കുറവാണ്. ഇത് പരിഹരിക്കുകയാണ് പുതിയ ടോയ്ലറ്റുകളുടെ നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ പൊതു ടോയ്ലറ്റുകൾ നോക്ക്മറൂൺ പ്രവേശന കവാടത്തിലും, സന്ദർശക കേന്ദ്രത്തിലും, ചായക്കടകളിലുമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ടോയ്ലറ്റ് പ്രവർത്തനക്ഷമമായേക്കും.

