ടിപ്പററി: കൗണ്ടി ടിപ്പററിയിൽ പ്രസവത്തിനിടെ മരിച്ച യുവതിയുടെ പേര് വിവരങ്ങൾ പുറത്ത്. പോളിഷ് പൗരയായ മോണിക്ക കുബാസിവിച്ച് ആണ് മരിച്ചത്. ഇവരുടെ കുടുംബ വീടാണ് ടിപ്പററിയിലെ കാരിക്ക് ഓൺ സുയിറിൽ ഉള്ളത്.
30 വയസ്സാണ് കുബാസിവിച്ചിന്റെ പ്രായം. ഇവർക്ക് രണ്ട് കുട്ടികൾ കൂടിയുണ്ട്. ക്ലോൺമെലിലെ പ്രിയർ പ്ലേസിൽ കട നടത്തിവരികയാണ് കുബാസിവിച്ചിന്റെ പങ്കാളി. തെക്കുപടിഞ്ഞാറൻ പോളണ്ടിലെ സ്വീബോഡ്സൈസ് നഗരത്തിൽ നിന്നുള്ളവരാണ് ഇരുവരും. ഇവർ വർഷങ്ങളായി അയർലൻഡിലാണ് താമസിക്കുന്നത്. വീട്ടിൽ പ്രസവിക്കുന്നതിനിടെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് കുബാസിവിച്ചിന് ജീവൻ നഷ്ടമായത്.
Discussion about this post

