ഡബ്ലിൻ: ഡബ്ലിനിൽ ഡാർട്ട് സർവ്വീസ് സേവനങ്ങൾ തടസ്സപ്പെട്ടു. അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തിലാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. അറ്റകുറ്റപ്പണികൾ ഇന്നും തുടരുമെന്നും അതിനാൽ ഇന്നും തടസ്സങ്ങൾ ഉണ്ടാകുമെന്നും റെയിൽ ഐറാൻ വ്യക്തമാക്കി.
ഗ്രാൻഡ് കനാൽ ഡോക്ക് ലൈനിലാണ് തടസ്സം നേരിടുന്നത്. ഇതേ തുടർന്ന് കനോലിയ്ക്കും ഡൺ ലാവൊഹെയറിനും ഇടയിലെ ട്രെയിനുകളാണ് തടസ്സപ്പെട്ടത്. പിയേഴ്സിനും ഡൺ ലാവൊഹെയറിനും ഇടയിലുള്ള ട്രെയിൻ സേവനങ്ങളും തടസ്സപ്പെട്ടു.
Discussion about this post

