ഡബ്ലിൻ: കൂടുതൽ ബേബി ഫോർമുല ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഡാനോൺ. വിഷവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. അടുത്തിടെ വിപണിയിൽ എത്തിച്ച പുതിയ ബാച്ചുകളാണ് ഇപ്പോൾ തിരിച്ച് വിളിച്ചിരിക്കുന്നത്.
സെറ്യൂലൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് തിരിച്ച് വിളിച്ചത്. ഈ വിഷവസ്തു ശരീരത്തിലെത്തിയാൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് അത് കാരണമാകും. ഓക്കാനം, കടുത്ത ശർദ്ദി എന്നിവ അനുഭവപ്പെടാം. തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നങ്ങൾ കൈവശം ഉള്ളവർ കുഞ്ഞുങ്ങൾക്ക് നൽകരുതെന്നാണ് അയർലൻഡ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശം.
Discussion about this post

