ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്ന് ബുദ്ധിമുട്ടിലായി അയർലൻഡ് ജനത. വിവിധ കൗണ്ടികളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. ഇതേ തുടർന്ന് പ്രധാന റോഡുകൾ ഉൾപ്പെടെ അടച്ചിടേണ്ടതായി വന്നു. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
ടിപ്പററി, വെക്സ്ഫോർഡ്, വിക്ലോ, കിൽക്കെന്നി തുടങ്ങിയ കൗണ്ടികളിൽ രൂക്ഷമായ വെള്ളപ്പൊക്കം ആയിരുന്നു ഉണ്ടായിരുന്നത്. ശക്തമായ കാറ്റും മഴയും ഇവിടെ അനുഭവപ്പെട്ടു. വീശിയടിച്ച കാറ്റിൽ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായി. ഇതേ തുടർന്ന് നിരവധി വീടുകളിലാണ് വൈദ്യുതി തടസ്സം ഉണ്ടായത്.
Discussion about this post

