ഡബ്ലിൻ: അയർലൻഡിൽ അടുത്തവാരം ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. അടുത്ത ദിവസങ്ങളിൽ ഉയർന്ന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതാണ് സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. അതേസമയം രാജ്യത്ത് താപനില ശരാശരിയേക്കാൾ ഉയർന്നേക്കാമെന്ന മുന്നറിയിപ്പും മെറ്റ് ഐറാൻ നൽകുന്നു.
ഇന്ന് രാത്രി അയർലൻഡിൽ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാം. ഞായറാഴ്ച പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. അന്തരീക്ഷ താപനില 10 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. രാത്രിയിലും വരണ്ട കാലാവസ്ഥ തുടരും. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴും. തണുത്ത കാറ്റിനും സാധ്യതയുണ്ട്.
Discussion about this post

