ഡബ്ലിൻ: തെക്കൻ ഡബ്ലിനിലെ കോസ്റ്റ് റെന്റൽ വീടുകൾക്കായി ലഭിച്ചത് രണ്ടായിരത്തിലധികം അപേക്ഷകൾ. 145 കോസ്റ്റ് റെന്റൽ അപ്പാർട്ടുമെന്റുകൾക്കായുള്ള അപേക്ഷകളാണ് അധികൃതർ സ്വീകരിക്കാൻ ആരംഭിച്ചിരുന്നത്. വാടകക്കാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.
പ്രതിമാസം 1,875 യൂറോവരെയാണ് കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകളുടെ വാടക. തെക്കൻ ഡബ്ലിനിലെ താലയിലാണ് വീടുകൾ ഉള്ളത്. 502 വീടുകൾ നിർമ്മിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് 145 വീടുകളുടെ പൂർത്തീകരണം.
Discussion about this post

