ഡബ്ലിൻ: ഡബ്ലിനിൽ മൂന്ന് ബസ് കണക്ട്സ് റൂട്ടുകളിൽ മാറ്റം നിലവിൽ വന്നു. ഇന്നലെ മുതലാണ് മാറ്റം നിലവിൽവന്നത്. ചാപ്പലിസോഡ്, ഫിംഗ്ലാസ് എന്നിവയിലൂടെ കടന്നുപോകുന്ന 80, 23, 24 റൂട്ടുകളിലാണ് വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്.
ബസ്കണക്ട്സ് പ്രോഗ്രാമിന്റെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിലാണ് ഈ റൂട്ടുകളിൽ സേവനം അവതരിപ്പിച്ചത്. എന്നാൽ സർവ്വീസിലെ കാലതാമസം ഉൾപ്പെടെ യാത്രികർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ഇതോടെ ശക്തമായ പ്രതിഷേധവുമായി യാത്രികർ രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് റൂട്ടുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
Discussion about this post

