ഡബ്ലിൻ: അയർലൻഡിൽ സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു. ആദ്യഘത്തിൽ 6792 അപേക്ഷകർക്കായി ആകെ 8980 ഓഫറുകളാണ് നൽകിയിട്ടുള്ളത്. 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഓഫറുകളാണ് ഇത്.
ഗ്രാജുവേറ്റ് എൻട്രി മെഡിസിൻ, അധിക മെച്വർ അപേക്ഷകർ, ഡിഫർഡ് എൻട്രി അപേക്ഷകർ എന്നിവർക്കാണ് ഇക്കുറി ഓഫറുകൾ ലഭിച്ചിരിക്കുന്നത്. ഇവർക്ക് പുറമേ ആക്സസ് പദ്ധതിയിലൂടെ അപേക്ഷിച്ചവർക്കും ഓഫർ ലഭിച്ചിട്ടുണ്ട്. ക്യുക്യുഐഎഫ്ഇടി/ എഫ്ഇടിഎസി യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവരും ഓഫറുകൾ ലഭിച്ചവരാണ്.
Discussion about this post

