ഡബ്ലിൻ: ഹെൽപ്പ് ടു ബൈ അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകിയ ദമ്പതികൾക്ക് തിരിച്ചടി. അപ്പീൽ ടാക്സ് അപ്പീൽ കമന്മീഷൻ തള്ളി. 30,000 യൂറോയുടെ ടാക്സ് റീഫണ്ട് നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടിയായിരുന്നു ദമ്പതികൾ അപേക്ഷ സമർപ്പിച്ചത്.
വാല്യൂവർ വരുത്തിയ അക്ഷരത്തെറ്റിനെ തുടർന്നായിരുന്നു സ്കീമിന് കീഴിൽ പണം നഷ്ടമായത് എന്നാണ് പരാതിയിൽ ദമ്പതികൾ പറഞ്ഞിരുന്നത്. എന്നാൽ ഇവർ നിർമ്മിച്ച വീടിന്റെ മൂല്യം 5,10,000 യൂറോയാണ്. ഇതേ തുടർന്നാണ് റെവന്യൂ ഇവരുടെ അപേക്ഷ തള്ളിയത്. റവന്യൂവകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്ന് അപ്പീൽ കമ്മീഷൻ നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു കമ്മീഷനിൽ ദമ്പതികൾ പരാതി നൽകിയത്.

