ഡബ്ലിൻ: അയർലൻഡിൽ വൈദ്യുത ചാർജ് വർധിക്കും. ഒക്ടോബർ 1 മുതൽ അധിക ചാർജുകൾ പ്രാബല്യത്തിൽവരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. പ്രതിവർഷം ഈടാക്കുന്ന നെറ്റ്വർക്ക് ചാർജ് വർധിപ്പിക്കുന്നതാണ് ഇതിന് കാരണം ആയത്.
വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിന് വേണ്ടിയാണ് നെറ്റ് വർക്ക് ചാർജ് ഈടാക്കുന്നത്. ഇത് വർഷത്തിൽ 41.25 യൂറോ ആയി വർധിപ്പിക്കാൻ കമ്മീഷൻ ഫോർ ദി റെഗുലേഷൻ ഓഫ് യൂട്ടിലിറ്റീസ് അനുമതി നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് വൈദ്യുതി ചാർജ് വർധിക്കുന്നത്. പുതിയ തീരുമാനം ഏകദേശം 541 യൂറോയുടെ അധികഭാരം ഉപഭോക്താക്കളിൽ ഉണ്ടാക്കും. പ്രതിമാസം ബില്ലിൽ 3.44 യൂറോയുടെ അധികചിലവാണ് ഉണ്ടാകുക.
Discussion about this post

