ഡബ്ലിൻ: അയർലൻഡിലെ ഭവന നിർമ്മാണ മേഖലയ്ക്ക് നേട്ടം. കഴിഞ്ഞ വർഷം ഭവന പൂർത്തീകരണം 20 ശതമാനം വർധിച്ചു. 2025 ൽ 36,284 വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. കഴിഞ്ഞ 14 വർഷത്തിനിടെ ആദ്യമായിട്ടാണ് ഒരു വർഷം ഇത്രയും വീടുകൾ യാഥാർത്ഥ്യമാകുന്നത്.
പോയ വർഷം 12,047 അപ്പാർട്ട്മെന്റുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 38.7 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. ഡബ്ലിൻ, മിഡ്-ഈസ്റ്റ് മേഖലകളിൽ ആയിരുന്നു പകുതിയിലധികം വീടുകളും നിർമ്മിച്ചത്.
Discussion about this post

