ഡബ്ലിൻ: ബാങ്ക് വാരാന്ത്യ അവധിക്കാലത്തും നിയമം തെറ്റിച്ച് ഐറിഷ് ഡ്രൈവർമാർ. അവധി ദിനങ്ങളിൽ 3500 പേരെയാണ് വേഗപരിധി ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മാത്രം 800 പേർ വേഗപരിധി ലംഘിച്ചതായി വ്യക്തമായി.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള മേഖലകളിൽ 190 കിലോ മീറ്റർ വേഗതിയിൽ ആയിരുന്നു നിയമം ലംഘിച്ച് ഡ്രൈവർമാർ വാഹനം ഓടിച്ചിരുന്നത്. ഈ ദിവസങ്ങളിൽ വാഹനാപകടങ്ങളിലായി 2 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമേ 15 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൗണ്ടി കിൽഡെയറിൽ ഉണ്ടായ കാർ അപകടത്തിൽ 50 കാരനും കാവനിൽ ഉണ്ടായ വാഹനാപകടത്തിൽ 40 കാരനുമാണ് മരിച്ചത്.
Discussion about this post

